സുഭിക്ഷ ഭക്ഷ്യസുരക്ഷയുടെ മികച്ച മാതൃക: മന്ത്രി ജി.ആര്‍.അനില്‍



സുഭിക്ഷ കഫെ സംസ്ഥാന സര്‍ക്കാർ നൽകുന്ന ഭക്ഷ്യ സുരക്ഷയുടെ മികച്ച മാതൃകയാണെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. തലശ്ശേരി സുഭിക്ഷ കഫെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ 250 പേര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിലാണ് സുഭിക്ഷ കഫെ ആരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ 600 ഓളം പേരാണ് പ്രതിദിനം കഫെയില്‍ നിന്നും ഭക്ഷണം കഴിക്കുന്നത്. 
സുഭിക്ഷ എന്ന വാക്ക് അന്വര്‍ത്ഥമാക്കുംവിധമാണ് തലശ്ശേരിയിലെ കഫെ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെ കഫെയില്‍ എത്തിയ മന്ത്രിയും സ്റ്റാഫ് അംഗങ്ങളും ഭക്ഷണം കഴിച്ചു. ഭക്ഷണത്തെക്കുറിച്ച് പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയാണ് മന്ത്രി മടങ്ങിയത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement