പാട്യം ഗ്രാമപഞ്ചായത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷകസഭയും സംഘടിപ്പിച്ചു




പാട്യം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും ആത്മ കണ്ണൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും കര്‍ഷകസഭയും കെ.പി മോഹനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളും സബ്‌സിഡിയോടെ വാങ്ങുന്ന എസ് എം എ എം പദ്ധതിയുടെ രജിസ്ട്രേഷന്‍ ക്യാമ്പും ഇതോടൊപ്പം നടന്നു. ചെറുവാഞ്ചേരി അഗ്രോ സര്‍വീസ് സെന്ററിന്റെ നേതൃത്വത്തിലാണ് നടീല്‍ വസ്തുക്കളുടെ വില്‍പ്പനയും തദ്ദേശ കര്‍ഷകരുടെ പച്ചക്കറി വിപണനവും സംഘടിപ്പിച്ചത്. പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.വി ഷിനിജ അധ്യക്ഷയായി. വിള ഇന്‍ഷുറന്‍സ് പദ്ധതിയായ പി എം എഫ് ബി വൈ യെക്കുറിച്ച് വിള ഇന്‍ഷുറന്‍സ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി.ടി.കെ വിഷ്ണു ക്ലാസ്സെടുത്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി സുജാത, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശോഭ കോമത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മുഹമ്മദ് ഫായിസ് അരുള്‍, കാര്‍ഷിക വികസന സമിതി അംഗം വി രാജന്‍, കൃഷി ഓഫീസര്‍ സി.വി ആനന്ദ്, കൃഷി അസിസ്റ്റന്റ് അനു ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement