വളപട്ടണം പാലത്തിലെ കുഴികൾ അപകട സാധ്യത കൂട്ടുന്നു ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു



കണ്ണൂർ :- വളപട്ടണം പാലത്തിലെ കുഴികൾ അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പരാതി അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കണ്ണൂർ ദേശീയ പാതാ അതോറിറ്റി പ്രോജക്റ്റ് ഡയറക്ടർ പരാതി പരിശോധിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.

ജൂലൈ 18 ന് കണ്ണൂർ റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement