കാറമേല്‍ പാടിയില്‍ കടവ് പാലം പ്രവൃത്തിക്ക് തുടക്കമായി




കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നഗരസഭയെയും കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാറമേല്‍ പാടിയില്‍ കടവ് പാലം പ്രവൃത്തിക്ക് തുടക്കമായി. ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പാലം പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാരിന്റെ എല്ലാ വിഭാഗങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നുവെന്നും അഞ്ച് വര്‍ഷം കൊണ്ട് ലക്ഷ്യമിട്ട 100 പാലങ്ങള്‍ എന്ന നേട്ടം മൂന്നര വര്‍ഷം കൊണ്ട് നേടാനായതായും മന്ത്രി പറഞ്ഞു. ടി.ഐ. മധുസൂദനന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി വിശിഷ്ടാതിഥിയായി.

നിര്‍ദ്ദിഷ്ട പാലത്തിന് 2021 ല്‍ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍ പാലത്തിന്റെ ഉയരം കൂട്ടണമെന്ന ആവശ്യത്തെ തുടര്‍ന്ന 2023 ല്‍ ഭരണാനുമതി പുതുക്കി. തുടര്‍ന്ന് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ച് മാര്‍ച്ചില്‍ പദ്ധതിയുടെ പ്രവൃത്തി കരാറുകാരനെ ഏല്‍പ്പിക്കുകയായിരുന്നു. വിവിധ ദൈര്‍ഘ്യത്തിലുള്ള എട്ട് സ്പാനുകളിലായി 170 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിക്കുക. ക്യാരേജ് വേ, നടപ്പാതഎന്നിവയുള്‍പ്പെടെ 10 മീറ്ററിനടുത്ത് വീതിയുമുണ്ടാകും. പാലത്തിന് ഇരുവശത്തുമായി 100 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ അപ്രോച്ച് റോഡും സംരക്ഷണ ഭിത്തിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.ലളിത, വൈസ് ചെയര്‍മാന്‍ പി.വി.കുഞ്ഞപ്പന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ, പയ്യന്നൂര്‍ നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.വിശ്വനാഥന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.ജയ, തൃക്കരിപ്പൂര്‍ പഞ്ചായത്ത് വാര്‍ഡ് അംഗം
എം. രജീഷ് ബാബു, പാലം നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.ഗംഗാധരന്‍, കണ്‍വീനര്‍ വി.കെ നിഷാദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement