മത്സ്യകൃഷിയില്‍ നേട്ടങ്ങളുടെ ചാകരയുമായി രാമന്തളി ഗ്രാമപഞ്ചായത്ത്




മത്സ്യകൃഷി മേഖലയില്‍ മികവിന്റെ പുതിയ അധ്യായം രചിച്ച് മാതൃക തീര്‍ത്ത രാമന്തളി ഗ്രാമപഞ്ചായത്തും അടിവരയിടുന്നത് ജനതയുടെ അതിജീവനത്തിനും മുന്നേറ്റത്തിനും മത്സ്യകൃഷിയും മത്സ്യബന്ധനവും ഇന്നും മുതല്‍ക്കൂട്ടാവുന്നു എന്നാണ്. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സംസ്ഥാന മത്സ്യക്കൃഷി പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് രാമന്തളി ഗ്രാമപഞ്ചായത്ത്. മത്സ്യമേഖലയിലെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. ഫിഷറീസ് വകുപ്പ് മുഖേനയുള്ള എല്ലാ പദ്ധതികളും നടപ്പാക്കുന്ന സംസ്ഥാനത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം എന്ന വിഭാഗത്തിലാണ് രാമന്തളി പഞ്ചായത്തിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ഫിഷറീസ് വകുപ്പിന്റെ മത്സ്യകൃഷി പദ്ധതികളായ കല്ലുമ്മക്കായ കൃഷി, ചെമ്മീന്‍ കൃഷി, നൂതന പദ്ധതികളായ പെന്‍കള്‍ച്ചര്‍, ബയോ ഫ്ലോക് മത്സ്യക്കൃഷി എന്നിവ വളരെ മികച്ചരീതിയിലാണ് പഞ്ചായത്ത് പരിധിയില്‍ നടപ്പാക്കിവരുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement