'ബുള്ളറ്റ് ലേഡി' എക്സൈസ് പിടിയിൽ; കണ്ണൂരിൽ എം.ഡി.എം.എയുമായി സോഷ്യൽ മീഡിയ താരം അറസ്റ്റിൽ



കണ്ണൂർ: സോഷ്യൽ മീഡിയയിൽ 'ബുള്ളറ്റ് ലേഡി' എന്ന പേരിൽ അറിയപ്പെടുന്ന യുവതിയെ മയക്കുമരുന്നുമായി പയ്യന്നൂർ എക്സൈസ് സംഘം പിടികൂടി. മുല്ലക്കോട് സ്വദേശിനി നിഖിലയാണ് (30) നാല് ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവതി കുടുങ്ങിയത്.

ബുള്ളറ്റിലുള്ള യാത്രകളും സാഹസിക പ്രകടനങ്ങളും വഴി ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ നിരവധി ഫോളോവേഴ്‌സുള്ള താരമാണ് നിഖില. ഇവർ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി എക്സൈസിന് നേരത്തെ തന്നെ രഹസ്യവിവരം ലഭിച്ചിരുന്നു. പയ്യന്നൂരിൽ വെച്ച് യുവതി സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെടുത്തത്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എക്സൈസ് സംഘം നിഖിലയെ മുല്ലക്കോടിലെ വീട്ടിലെത്തിച്ച് വിശദമായ പരിശോധന നടത്തി. സോഷ്യൽ മീഡിയയിലെ സ്വാധീനം ഉപയോഗിച്ച് ഇവർ ലഹരിമരുന്ന് ഇടപാടുകൾ നടത്തിയിരുന്നോ എന്നും ഇതിന് പിന്നിൽ വലിയ മാഫിയ സംഘങ്ങൾ ഉണ്ടോ എന്നും എക്സൈസ് അന്വേഷിച്ചു വരികയാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement