സൗജന്യ പി എസ് സി പരിശീലനം



ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ചൊക്ലിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന ആറുമാസ സൗജന്യ പി.എസ്.സി പരിശീലന ബാച്ചിലേക്ക് ജനുവരി പത്തുവരെ അപേക്ഷിക്കാം. 18 വയസ് തികഞ്ഞ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് റഗുലര്‍, ഹോളിഡേ ബാച്ചുകളിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് കോപ്പി എന്നിവ സഹിതം അപേക്ഷ നല്‍കണം. അപേക്ഷാഫോറം ചൊക്ലി ബൈപാസ് റോഡ് കുതുംബി കോംപ്ലക്സിലുള്ള ഓഫീസില്‍നിന്നും ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍: 9656048978, 9656307760.

Post a Comment

Previous Post Next Post

Join Whatsapp

Advertisement