പഴയങ്ങാടി :അതിയടം മുച്ചിലോട്ട് ഭഗവതിക്ഷേത്ര പെരുങ്കളിയാട്ടത്തിന് അതിയടം മുണ്ടയാട്ട് തറവാട് ക്ഷേത്രം ട്രസ്റ്റ് വെള്ളിച്ചിലമ്പ് നൽകി. മുച്ചിലോട്ട് കാവ്, മുണ്ടയാട്ട് തറവാട് തമ്മിൽ പതിറ്റാണ്ടുകളായുളള ബന്ധമാണ്. വരച്ചുവയ്ക്കൽ ചടങ്ങിലെ അരങ്ങിൽ അടിയന്തിരത്തിലാണു ട്രസ്റ്റ് അംഗങ്ങൾ വെള്ളിച്ചിലമ്പ് ക്ഷേത്രത്തിലേക്കു സമർപ്പിച്ചത്.
പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് ഭക്തി ഗാനസുധ, തുടർന്ന് നൃത്താർച്ചന, കരോക്കെ ഗാനമേള എന്നിവ അരങ്ങേറി. ഇന്നു വൈകിട്ട് 3ന് ഏഴോം തൃക്കൂൽ ശിവക്ഷേത്രത്തിൽനിന്നു കലവറ നിറയ്ക്കൽ ഘോഷയാത്ര ആരംഭിക്കും. വൈകിട്ട് 6നു നൃത്തനിശ, രാത്രി 8നു കരോക്കെ ഗാനമേള എന്നിവ ഉണ്ടാകും.

Post a Comment