മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഏകാദശി ഉത്സവത്തിന് കൊടിയേറി



മയ്യഴി : മാഹി ശ്രീകൃഷ്ണക്ഷേത്രത്തിലെ 85-മത് ഏകാദശി ഉത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി പുല്ലഞ്ചേരി ഇല്ലം ലക്ഷ്മണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ഗണപതിഹോമം, കലവറ നിറയ്ക്കൽ ഘോഷയാത്ര, ദേശവാസികളുടെ സംഗീതരാവ് എന്നിവയുണ്ടായി. 23-ന് രാവിലെ 10-ന് ഗോക്കൾക്ക് വൈക്കോൽദാനം, വൈകിട്ട് 6.30-ന് തായമ്പക, തുടർന്ന് 9.30-ന് ശ്രേയ കലാക്ഷേത്രത്തിന്റെ നൃത്തസംഗീത നാടകം എന്നിവ നടക്കും. 28-ന് രാവിലെ ഏഴുമുതൽ 10 വരെ ഉത്സവബലി, തുടർന്ന് പി.കെ.രാമൻ മെമ്മോറിയൽ ഹൈസ്കൂളിന്റെ 35-ാം വാർഷികാഘോഷ കലാപരിപാടികൾ, 29-ന് വൈകിട്ട് ആറിന് രഥോത്സവം-നഗരപ്രദക്ഷിണം, 30-ന് രാത്രി ഏഴിന് തിടമ്പ് നൃത്തം, ശീവേലി എഴുന്നള്ളത്ത്, ശ്രീഭൂതബലി എന്നിവയ്ക്കുശേഷം പള്ളിവേട്ട, 31-ന് സമാപനദിവസം രാവിലെ എട്ടിന് ആറാട്ട് ബലിക്കുശേഷം ആറാട്ടെഴുന്നള്ളത്ത്, ആറാട്ട് കർമത്തിനുശേഷം കൊടിയിറക്കൽ എന്നിവ നടക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement