ലാഭമെടുപ്പില്‍ കൂപ്പുകുത്തി സ്വര്‍ണം; ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് അയ്യായിരം രൂപയിലേറെ



ലാഭമെടുപ്പില്‍ കൂപ്പുകുത്തി സ്വര്‍ണം. സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 5,240 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,25,120 രൂപയായി. ഗ്രാമിന് 655 രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഗ്രാമിന് 15,640 രൂപയാണ് ഇന്നത്തെ വില്‍പ്പന വില.

കഴിഞ്ഞ ദിവസങ്ങളിലെ റെക്കോര്‍ഡ് വര്‍ധനയ്ക്ക് ശേഷമുള്ള നിക്ഷേപകരുടെ ലാഭമെടുപ്പിലാണ് സ്വര്‍ണവില ഇന്ന് തളര്‍ന്നിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 12 ശതമാനത്തിലേറെ നേട്ടമാണ് സ്വര്‍ണമുണ്ടാക്കിയിരിക്കുന്നത്. സ്വര്‍ണത്തിന്റെ ഇന്നത്തെ തകര്‍ച്ച താത്ക്കാലികമാണെന്നും വരും ദിവസങ്ങളില്‍ വില ഉയര്‍ന്നേക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഈ മാസം 22000ലേറെ രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

റെക്കോര്‍ഡുകള്‍ ഭേദിച്ച് ആണ് ഓരോ ദിവസവും സ്വര്‍ണവില മുന്നേറുന്നത്. ഇടയ്ക്കിടെ നേരിയ ഇടിവുകള്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും അടുത്ത ദിവസം വില ഉയരുന്നതാണ് കാണുന്നത്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement