കണ്ണൂർ :- മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റികൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍/കോലധാരികള്‍ എന്നിവര്‍ക്ക് 2025 സെപ്തംബര്‍ മാസം മുതല്‍ ജനുവരി വരെയുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രവും മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച ഐഡന്റിറ്റി കാര്‍ഡിന്റെ ഒറിജിനലും പകര്‍പ്പും ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും മൊബൈല്‍ നമ്പറും സഹിതം മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ നീലേശ്വരത്തുളള ഓഫീസില്‍ ഫെബ്രുവരി 11 നകം നേരിട്ട് എത്തണം.
നേരിട്ട് എത്താന്‍ കഴിയാത്തവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സഹിതം മേല്‍പറഞ്ഞ രേഖകള്‍ ഓഫീസില്‍ എത്തിക്കണം. കഴിഞ്ഞ തവണ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ വീണ്ടും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.
إرسال تعليق