തളിപ്പറമ്പ് ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ



രാഷ്ട്രപതിയുടെ ഈ വർഷത്തെ പൊലിസ് മെഡലിന് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ അർഹനായി.ചെറുവത്തൂർ വിജയ ബാങ്ക് കവർച്ച, പിണറായി ട്രിപ്പിൾ കൊലപാതക കേസ്, തളിപ്പറമ്പ് മാർക്കറ്റിൽ നടന്ന പ്രഭാകരൻ കൊലപാതക കേസ്, ബക്കളത്തെ രജീഷ് കൊലപാതക കേസ്, തളിപ്പറമ്പിലെ 10 ലക്ഷം രൂപയുടെ കള്ളനോട്ട് കേസ് തുടങ്ങിയ കേസുകളിലെ കുറ്റാന്വേഷണ മികവിന് നേരത്തെ മുഖ്യമന്ത്രിയുടെ മെഡൽ, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അന്വേഷണ മികവിനുള്ള 2020 ലെ മെഡൽ, മൂന്ന് തവണ അന്വേഷണ മികവിന് ബാഡ്ജ് ഓഫ് ഓണർ, 60 ഗുഡ്സ് സർവ്വീസ് എൻട്രി എന്നിവ ലഭിച്ചിട്ടുണ്ട്.

എറണാകുളം, കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇൻ്റലിജൻസ്, ക്രൈംബ്രാഞ്ച് വിഭാഗങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. കാസർഗോഡ് ചീമേനി സ്വദേശിയായ ഇദ്ദേഹത്തിന് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം ലഭിച്ചിരിക്കുകയാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement