കേളകം: പഴകിയ ബസുകൾ സർവിസ് നടത്താൻ വിധിക്കപ്പെട്ട കൊട്ടിയൂർ-വയനാട് ചുരം റോഡിൽ കെ.എസ്.ആർ.ടി.സിക്ക് വലിമുട്ടുന്നു. മലപ്പുറം, കാസർകോട്, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ ഡിപ്പോകളിൽ നിന്നായി അമ്പതിലറെ ബസുകൾ സർവിസ് നടത്തുന്ന കൊട്ടിയൂർ-വയനാട് ചുരം റോഡിൽ പഴകിയ ബസുകളാണ് കൂടുതലായി നിരത്തിലുള്ളത്.
നിലമ്പൂർ, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, മാനന്തവാടി, സുൽത്താൻ ബത്തേരി ഡിപ്പോകളിൽ നിന്നായി വിവിധ ഭാഗങ്ങളിലേക്ക് അമ്പതിലേറെ ബസുകളാണ് യാത്രക്കാരുമായി ചുരം റോഡിലൂടെ സഞ്ചരിക്കുന്നത്. നിരന്തരം സർവിസുകൾ റദ്ദാക്കുന്നതിനെ തുടർന്ന് ബസുകളിൽ കുത്തിനിറച്ചാണ് യാത്രക്കാർ പോകുന്നത്. ഇതുമൂലം ചുരം പാതയിൽ ബസുകൾ വലിമുട്ടുന്നതും യാത്രക്കാർ ഇറങ്ങിക്കയറുന്നതും പതിവ് കാഴ്ചകൾ.

إرسال تعليق