ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ജില്ലക്ക് മികച്ച പരിഗണന. ഇന്റഗ്രേറ്റഡ് ഇന്റർനാഷണൽ സ്പോർട്സ് ഹബ്ബ്, സാംസ്‌കാരിക ഇടനാഴി, കൾച്ചറൽ സെന്റർ ഉൾപ്പെടെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു.
* കണ്ണൂരിന്റെ ഇന്റഗ്രേറ്റഡ് ഇന്റർനാഷണൽ സ്പോർട്സ് ഹബ്ബിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി പത്ത് കോടി രൂപ വകയിരുത്തി. ഉന്നത നിലവാരമുള്ള സ്പോർട്സ് സൗകര്യങ്ങളും ഉയർന്ന വരുമാനമുള്ള വാണിജ്യ റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളും സംയോജിപ്പിച്ചുകൊണ്ട് സ്വയം-സുസ്ഥിര പരിസ്ഥിതിയിൽ പ്രവർത്തിക്കുന്നതിനായി രൂപകൽപ്പന ചെയ്ത അടിസ്ഥാന സൗകര്യ പദ്ധതിയാണ് ഇന്റഗ്രേറ്റഡ് ഇന്റർനാഷണൽ സ്പോർട്സ് ഹബ്. ഫിഫ നിലവാരമുള്ള ഫുട്ബോൾ സ്റ്റേഡിയവും എഫ്ഐഎച്ച് നിലവാരമുള്ള ഹോക്കി അരീനയും ഷോപ്പിംഗ് മാളും നാല് സ്റ്റാർ ഹോട്ടലും ഇതിലുൾപ്പെടും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകാ സാധ്യതയും പദ്ധതിക്കായി പരിശോധിക്കും.
* അഴീക്കലിലെ മലബാർ ഗ്രീൻ ഫീൽഡ് പോർട്ട് (ഔട്ടർ ഹാർബർ) അന്താരാഷ്ട്ര തുറമുഖം വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി 6.96 കോടി രൂപ നീക്കിവച്ചു.
* തിരുവനന്തപുരത്തെ മാനവീയം മാതൃകയിൽ പെരളശ്ശേരിയിൽ ഒരു സ്ഥിരം നിശാജീവിത-സാംസ്‌കാരിക ഇടനാഴി സ്ഥാപിക്കും. തെയ്യം മുതലായ ഫോക് ലോർ കലാരൂപങ്ങൾ എന്നിവയ്ക്കുള്ള ഓപ്പൺ എയർ സ്റ്റേജ്, കുടുംബശ്രീ ഉൽപന്നങ്ങൾക്കുള്ള മാർക്കറ്റുകൾ, ലിറ്റററി കോർണർ എന്നിവ ഉണ്ടാകും. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 2.5 കോടി രൂപ വകയിരുത്തി.
* പെരളശ്ശേരി എ.കെ.ജി മ്യൂസിയത്തിൽ പ്രദർശന വസ്തുക്കൾ ഒരുക്കുന്നതിനും ലാൻഡ് സ്‌കേപ്പിംഗിനും വാർഷിക പരിപാലനത്തിനായി 4.50 കോടി രൂപ വകയിരുത്തി.
* തളിപ്പറമ്പിൽ മൃഗശാല സഫാരി പാർക്ക് സ്ഥാപിക്കുന്നതിനായി നാല് കോടി രൂപ നീക്കിവെച്ചു.
* പ്രാദേശികമായ കലകളെയും കരകൗശല വിദ്യകളെയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, കലാപ്രകടനങ്ങൾക്കും പരിശീലനങ്ങൾക്കും ശില്പശാലകൾക്കും കലാകാരന്മാർ തമ്മിലുള്ള സംവാദങ്ങൾക്കുമായി പിണറായിൽ സൗത്ത് സോൺ കൾച്ചറൽ സെന്റർ ഒരുക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തി.
* കണ്ണൂരിൽ പുതിയ മൾട്ടി സെക്ടറൽ ലോജിസ്റ്റിക് സൗകര്യം സ്ഥാപിക്കുന്നതിന് 2.50 കോടി രൂപ വകയിരുത്തി.
* കേരളത്തിന്റെ ശക്തമായ വിദ്യാഭ്യാസ അടിത്തറ വൈവിധ്യമാർന്ന ജൈവവൈവിധ്യം പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധത എന്നിവ പ്രയോജനപ്പെടുത്തി സുസ്ഥിരവികസനത്തിനുള്ള ഒരു സ്ഥാപനം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്‌റ്റെയിനബിൾ ഡെവലപ്മെന്റ് എന്ന പേരിൽ സ്ഥാപിക്കുന്നതിന് കണ്ണൂർ ജില്ലയിൽ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 2.50 കോടി രൂപ വകയിരുത്തി.
* ധർമ്മടം-വേങ്ങാട് ഗ്ലോബൽ ഡയറി വില്ലേജ് പദ്ധതിയുടെ തുടർ നടത്തിപ്പിന് 10 കോടി രൂപയും കണ്ണൂരിൽ പുതിയ മൾട്ടി സെക്ടറൽ ലോജിസ്റ്റിക്സ് സൗകര്യം സ്ഥാപിക്കുന്നതിന് 2.50 കോടി രൂപ വകയിരുത്തി.
* കണ്ണൂർ ജില്ലയിലെ പുതിയ വ്യവസായ പാർക്കിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ അനുവദിക്കും.
* പഴശ്ശി ജലസേചന പദ്ധതിക്ക് 13 കോടി രൂപയും വകയിരുത്തി.
* തലശ്ശരിയിൽ കെ ഐ ടിയുടെ ഒരു അഡീഷണൽ ബെഞ്ച് സ്ഥാപിക്കും. ഇത് ഉൾപ്പെടെ കേരള അഡ്മിനിസ്ട്രറ്റീവ് ട്രൈബ്യൂണലിന്റെ വിവിധ പ്രവർത്തനങ്ങൾകായി 28.01 ലക്ഷം രൂപ വകയിരുത്തി. ബ്രണ്ണൻ കോളേജിലെ കായിക സൗകര്യങ്ങളെ റസിഡൻഷ്യൽ സ്പോർട്സ് അക്കാദമിയായി ഉയർത്താൻ പ്രാരംഭ പ്രവർത്തനങ്ങൾക്കായി രണ്ട് കോടി രൂപ വകയിരുത്തി.
* കണ്ണൂർ, കാസർകോട്, എറണാകുളം എന്നീ ജില്ലകളിലെ പുതിയ മൂന്ന് വ്യവസായ പാർക്കുകളുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി 9.50 കോടി രൂപ (കണ്ണൂർ -5 കോടി രൂപ, കാസർകോഡ് -2.50 കോടി രൂപ, എറണാകുളം -2 കോടി രൂപ) വകയിരുത്തി.
* മലബാർ കാൻസർ സെന്ററിന് 50 കോടി രൂപയും ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥാപിക്കുന്നതിന് ഉൾപ്പെടെ ആയുഷ് വകുപ്പിലെ ഗവേഷണവും വികസനവും ശക്തിപ്പെടുത്തുന്ന പദ്ധതിക്കായി 2.50 കോടി രൂപയും വകയിരുത്തി.
* ധർമ്മടം റെയിൽവേ സ്റ്റേഷൻ അണ്ടർപാസിന്റെ നിർമാണത്തിനായി അഞ്ച് കോടി രൂപ വകയിരുത്തി.
* തലശ്ശേരിയിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ അഡീഷണൽ ബെഞ്ച് സ്ഥാപിക്കും. ഇതുൾപ്പെടെയുളള കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 28.01 ലക്ഷം രൂപ വകയിരുത്തി.

Post a Comment