കണ്ണൂർ :- കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ തിരുനാവായയില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കുന്നതിന് ജനുവരി 29,30, ഫെബ്രുവരി രണ്ട് തീയതികളില്‍ കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും യാത്ര സംഘടിപ്പിക്കുന്നു.
രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് പിഷാരികാവ് അമ്പലം, കാടാമ്പുഴ ഭഗവതി ക്ഷേത്രം, തുഞ്ചന്‍പറമ്പ് എന്നീ ക്ഷേത്രങ്ങള്‍ ദര്‍ശിച്ച് വൈകീട്ട് നാല് മണിയോടെ തിരുനാവായയില്‍ എത്തി സ്നാനം ചെയ്തു ആരതി കഴിഞ്ഞതിനു ശേഷം കണ്ണൂരിലേക്ക് തിരിക്കുന്ന വിധത്തിലാണ് ക്രമീകരണം.
സൂപ്പര്‍ ഡീലക്സ് ബസാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്.
ഫെബ്രുവരി ആറ്, 20 തീയതികളില്‍ മൂകാംബിക, ഗവി - രാമക്കല്‍ മേട്, മൂന്നാര്‍ എന്നീ മൂന്ന് പാക്കേജുകളും ഫെബ്രുവരി 13,27 തീയതികളില്‍ വാഗമണ്‍ - ഇല്ലിക്കല്‍ കല്ല്, നെല്ലിയാമ്പതി പാക്കേജുകളും കെ.എസ്.ആര്‍.ടി.സി ഒരുക്കിയിട്ടുണ്ട്.
കൂടാതെ എല്ലാ ഞായറാഴ്ചകളിലും നിലമ്പൂര്‍, വയനാട്, കരയതുംപാറ പാക്കേജുകളും സംഘടിപ്പിക്കുന്നു. അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും 9497007857 നമ്പറില്‍ ബന്ധപ്പെടാം.
Post a Comment