135 കുപ്പി മദ്യവുമായി ഒഡിഷ സ്വദേശി പിടിയിൽ



തളിപ്പറമ്പ്:135 കുപ്പി മദ്യവുമായി ഒഡിഷ സ്വദേശി പിടിയിൽ. എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും സംഘവും പൂവം പെരുംപാറ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഒഡിഷ സ്വദേശി അനധി റായിയെ അറസ്റ്റ് ചെയ്തത്.

മാഹിയിൽ നിന്നും കൊണ്ടുവന്ന് അധിക വിലയിടാക്കി വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് വിൽപന നടത്തുകയാണ് ഇയാളുടെ പതിവ്. പരിശോധനയിൽ പ്രിവന്‍റിവ് ഓഫിസർമാരായ കെ.വി. നികേഷ്, ഫെമിൻ ,ഡ്രൈവർ പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement