പാറക്കണ്ടിയില്‍ മൂന്നുപേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ




കണ്ണൂര്‍: പാറക്കണ്ടിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച മൂന്നുപേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വ്യാപാര ഭവനും നഴ്സറിക്കു സമീപത്തുമാണ് തെരുവുനായ ആക്രമണമുണ്ടായത്. കടിയേറ്റ മൂന്നുപേരും കണ്ണൂർ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. ഇതില്‍ സാരമായി പരിക്കേറ്റ ഒരാളെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിലേക്ക് മാറ്റി. തെരുവുനായ മറ്റ് തെരുവുനായകളെയും കടിച്ചിരുന്നു. നായയെ ചത്തനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നടന്ന പോസ്റ്റ്മോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നഗരത്തില്‍ പലയിടത്തും തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement