പെ​ൺ​കു​ട്ടി​യെ ന​ഗ്ന​ദൃ​ശ്യം ആ​വ​ശ്യ​പ്പെ​ട്ട് ശ​ല്യം ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ



ക​ണ്ണൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് ഫോ​ണി​ലൂ​ടെ അ​ശ്ലീ​ല വീ​ഡി​യോ​ക​ളും സ​ന്ദേ​ശ​ങ്ങ​ളും അ​യ​ച്ച് ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ട് ശ​ല്യം ചെ​യ്ത യു​വാ​വ് പൊ​ലീ​സ് പിടിയിൽ.
കു​ടി​യാ​ന്മ​ല സ്വ​ദേ​ശി അ​ശ്വി​ൻ ര​മേ​ശി​നെ​യാ​ണ് (18) പോ​ക്സോ കേ​സി​ൽ വ​ള​പ​ട്ട​ണം എ​സ്.​ഐ വി​കാ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്നാ​പ് ചാ​റ്റ് വ​ഴി യു​വ​തി​യെ​ന്ന വ്യാ​ജേ​നെ ക​ബ​ളി​പ്പി​ച്ചാ​ണ് 15കാ​രി​യെ പ്ര​തി ന​വം​ബ​ർ മു​ത​ൽ പി​ന്തു​ട​ർ​ന്ന​ത്. ന​ഗ്ന വീ​ഡി​യോ ആ​വ​ശ്യ​പ്പെ​ട്ട് ശ​ല്യം ചെ​യ്ത​തോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ടി​യാ​ന്മ​ല​യി​ൽ മ​ല മു​ക​ളി​ലു​ള്ള വീ​ട്ടി​ൽ​നി​ന്ന് പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​നി​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ ഫോ​ൺ ന​മ്പ​ർ കൈ​ക്ക​ലാ​ക്കി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement