നെഹ്റു കോളജ് ഒരുങ്ങി; കണ്ണൂർ സർവകലാശാലാ യൂണിയൻ കലോത്സവം ഇന്നുമുതൽ



നീലേശ്വരം :കണ്ണൂർ സർവകലാശാലാ യൂണിയൻ കലോത്സവം ഇന്നുമുതൽ 5 ദിവസങ്ങളിലായി പടന്നക്കാട് നെഹ്റു കോളജിൽ നടക്കും. ഇന്നും നാളെയും സ്റ്റേജിതര മത്സരങ്ങളും 6, 7, 8 തീയതികളിൽ സ്റ്റേജ് മത്സരങ്ങളുമാണ് നടക്കുക. സ്റ്റേജിതര മത്സരങ്ങൾ ഇന്നു രാവിലെ 10ന്‌ ഓടക്കുഴൽ പുരസ്‌കാര ജേതാവ് ഇ.പി.രാജഗോപാലൻ ഉദ്ഘാടനം ചെയ്യും. സർവകലാശാലാ യൂണിയൻ ചെയർമാൻ നന്ദജ് ബാബു അധ്യക്ഷത വഹിക്കും. ശിൽപി ഉണ്ണി കാനായി മുഖ്യാതിഥിയാകും. സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം 6ന് ഉച്ചയ്ക്ക് 2ന് മന്ത്രി ഒ.ആർ.കേളു നിർവഹിക്കും. സംഘാടക സമിതി ചെയർമാൻ വി.വി.രമേശൻ അധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, ജില്ലയിലെ എംഎൽഎമാർ, സർവകലാശാലാ അധികൃതർ  തുടങ്ങിയവർ പങ്കെടുക്കും. 

3590 കലാപ്രതിഭകൾ
അഞ്ച്‌ ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ കാസർകോട്‌, കണ്ണൂർ ജില്ലകളിലെയും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെയും 99 കോളജുകളിൽ നിന്നുള്ള 3590 മത്സരാർഥികൾ മാറ്റുരയ്ക്കും 141 ഇനങ്ങളിലാണ് മത്സരം. 

 11 വേദികൾ
നെഹ്റു കോളജിലെ വേദികൾക്കു പുറമേ, പടന്നക്കാട്‌ കാർഷിക കോളജ്‌, അലാമിപ്പള്ളി പുതിയ ബസ്‌ സ്‌റ്റാൻഡ്‌ എന്നിവിടങ്ങളിലും വേദി ഉണ്ടാവും. പൂരക്കളി മത്സരം കാർഷിക കോളജിലും തെരുവ് നാടക മത്സരം അലാമിപ്പള്ളി പുതിയ ബസ്‌ സ്‌റ്റാൻഡിലും നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ വി.വി.രമേശൻ, ജനറൽ കൺവീനർ കെ.പ്രണവ്‌, സർവകലാശാല സിൻഡിക്കേറ്റ്‌ അംഗം ഡോ.എ.അശോകൻ, കോളജ്‌ പ്രിൻസിപ്പൽ ഡോ.ടി ദിനേശ്‌, ഡോ.എ.മോഹനൻ, എം.ദിൽജിത്ത് എന്നിവർ അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement