തളിപ്പറമ്പ് : മൊബൈൽ ഷോപ്പിലെ ഉപയോഗ ശൂന്യമായ മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച അണലിക്കുഞ്ഞിനെ
രക്ഷപ്പെടുത്തി. മാർക്കറ്റ് റോഡിൽ സി.പി. റയീസിന്റെ മൊബൈൽ കടയിലാണ് അണലിക്കുഞ്ഞിനെ കണ്ടത്.
മൊബൈലിൽ നിന്നും ഇളക്കി മാറ്റിയ സ്ക്രീൻ ഗാർഡിലെ പശയിൽ അണലിക്കുഞ്ഞ് ഒട്ടിപ്പിടിച്ച് കിടക്കുകയായിരുന്നു. ജീവനുണ്ടെന്ന് കണ്ടതിനെത്തുടർന്ന് ജോലിക്കാരൻ തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫിസിൽ വിവരമറിയിച്ചു. റെയ്ഞ്ച് ഓഫിസർ സനൂപ് കൃഷ്ണന്റെ നിർദേശപ്രകാരം പാമ്പ് റെസ്ക്യൂവർ അനിൽ തൃച്ചംബരം സ്ഥലത്തെത്തി.
വെളിച്ചെണ്ണ ഉപയോഗിച്ച് പാമ്പിനെ പശയിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വീട്ടിലേക്ക് കൊണ്ടുവന്ന് ഏറെ പരിശ്രമത്തിനൊടുവിൽ പശയിൽ നിന്നും പൂർണമായും പാമ്പിനെ രക്ഷപ്പെടുത്തി. തുടർന്ന് വനത്തിൽ തുറന്നുവിടുകയായിരുന്നു.

Post a Comment