മുതിർന്ന കലാകാരന്മാർക്ക് ഫെലോഷിപ്പിന് അപേക്ഷിക്കാം



സാംസ്‌കാരിക വകുപ്പ് മുതിർന്ന കലാകാരന്മാർക്ക് നൽകുന്ന ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരള ഫോക് ലോർ അക്കാദമിയുടെ കീഴിൽ വരുന്ന നാടൻകലാ രൂപങ്ങളിൽ പ്രാവീണ്യമുള്ള, 40 വയസ്സോ അതിന് മുകളിലോ പ്രായമുള്ള കലാകാരന്മാർക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷകർ കേരളത്തിൽ ജനിച്ചവരായിരിക്കണം. നിലവിൽ സർക്കാറിൻ്റെ ചികിത്സാ ധനസഹായം ഒഴികെയുള്ള പ്രതിമാസ ധനസഹായം കൈപ്പറ്റുന്നവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. സ്വയം തയ്യാറാക്കിയ അപേക്ഷ ഫിബ്രവരി 12നകം സെക്രട്ടറി, കേരള ഫോക് ലോർ അക്കാദമി, ചിറക്കൽ, കണ്ണൂർ-11 എന്ന വിലാസത്തിൽ സമർപ്പിക്കാം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement