കുഞ്ഞ് ആലിന് ഇന്ന് വിട നൽകും; സംസ്കാരം വൈകിട്ട് ഔദ്യോഗിക ബഹുമതികളോടെ



പത്തനംതിട്ട: അഞ്ച് പേർക്ക് പുതുജീവൻ പകർന്ന് വിട പറഞ്ഞ ആലിൻ ഷെറിൻ എബ്രഹാമിന്‍റെ സംസ്കാരം ഇന്ന്. സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് 3.30നാണ് കുഞ്ഞു മാലാഖക്ക് വിട നൽകുക.

പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ ചടങ്ങുകൾ നടക്കും. പോസ്റ്റ്മോർട്ടത്തിനു ശേഷം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ആലിന് മസ്തിഷ്ക മരണം സംഭവിക്കുന്നത്. തുടർന്ന് അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സന്നദ്ധത അറിയിക്കുകയായിരുന്നു. കരൾ, രണ്ട് വൃക്കകൾ, ഹൃദയ വാൽവ്, നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. പത്ത് മാസം മാത്രം പ്രായമുള്ള ആലിൻ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ്. മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്‍റെയും ഷെറിൻ ജോണിന്‍റെയും മകളാണ് ആലിൻ.

Post a Comment

أحدث أقدم

Join Whatsapp

Advertisement