നാദാപുരത്ത് ന‌ടുറോഡിൽ വിവാഹാഘോഷം; ഗതാഗതം തടഞ്ഞ് പടക്കം പൊട്ടിക്കൽ; കേസ്



കോഴിക്കോട് : നാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി വിവാഹ ആഘോഷം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ 
 കേസ് എടുത്തു. ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് - തലശ്ശേരി പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി നടുറോഡിൽ പടക്കം പൊട്ടിച്ചത്.

പേരോട് ടൗണിലാണ് അപകടകരമായ രീതിയിൽ നടുറോഡിൽ പടക്കങ്ങൾ പൊട്ടിച്ചത്. കോറോത്ത് മൊയ്തു എന്നയാളുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരാണ് ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതെന്നാണ് വിവരം. പടക്കം പൊട്ടിച്ചവർക്കായി നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement