പയ്യാമ്പലം ഭാഗത്ത് അഴിമുറിക്കൽ പ്രവർത്തി നടത്തുന്നതിന് മുന്നോടിയായി മേയർ പി. ഇന്ദിര യുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു



കണ്ണൂർ: പയ്യാമ്പലം പടന്നപ്പാലം തോട്ടിൽ വെള്ളം കെട്ടിനിന്ന് ജലം മലിനമാകുന്നത് ഒഴിവാക്കാനായി തോടും കടലും ചേരുന്ന പയ്യാമ്പലം ഭാഗത്ത് അഴി മുറിക്കൽ പ്രവർത്തി അടുത്ത ദിവസം ആരംഭിക്കും. കാലാവർഷം ആരംഭിക്കുന്നതിന് മുൻപ് ഇത്തവണ പ്രവർത്തി അടിയന്തിരമായി പൂർത്തിയാക്കുമെന്ന് സ്ഥലം സന്ദർശിച്ച മേയർ പി. ഇന്ദിര പറഞ്ഞു. ഇതുമായി ബന്ധപെട്ട് ഡ്രഡ്ജർ ഉപയോഗിച്ച് അനുബന്ധ തൊടുകളിൽ മണ്ണ് നീക്കം ചെയ്ത് മലിന ജലം കെട്ടി കിടക്കുന്നത് ഒഴിവാക്കുന്ന പ്രവർത്തനം നടന്നു വരുന്നുണ്ട്. കൗൺസിലർ അജിത് പാറക്കണ്ടി, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ. പി. പത്മ രാജൻ, സി. ആർ സന്തോഷ്‌ കുമാർ എന്നിവരും മേയർക്കൊപ്പം ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement