ദോഹ: കോഴിക്കോട് പെരുമണ്ണ സ്വദേശിയായ യുവാവ് ദോഹയിൽ വാഹനാപകടത്തിൽ മരിച്ചു. പെരുമണ്ണ മണക്കടവ് കണിക്കാട്ടിൽ തൊടി കുറുങ്ങോട്ടുമ്മൽ വീട്ടിൽ യാഖൂബ് ആണ് മരിച്ചത്. 35 വയസ്സായിരുന്നു.
കഴിഞ്ഞ ദിവസം വൈകീട്ട് അൽ സദ്ദിൽ വെച്ചാണ് അപകടമുണ്ടായത്.
വാഹനാപകടത്തിൽ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പിതാവ്: കോയക്കുട്ടി. മാതാവ്: ജമീല. ഭാര്യ: റുക്സാന. പിതാവ് ദോഹയിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Post a Comment