കണ്ണൂരിൽ കെ. സുധാകരൻ എം.പി ക്കായി വീണ്ടും ഫ്ളക്സ് ബോർഡുകൾ ഉയർന്നു

 


കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻനയിക്കുന്ന പുതുയുഗ യാത്ര കണ്ണൂർ ജില്ലയിൽ പ്രവേശിച്ചിരിക്കെ പ്രധാന സ്വീകരണ വേദിയിലും പൊടിക്കുണ്ട് മുതൽ താണ വരെയുള്ള പാതയോരങ്ങളിലും കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എം.പിയുമായ കെ. സുധാകരൻ്റെ ചിത്രമുള്ള ഫ്ളക്സ് ബോർഡുകൾ കോൺഗ്രസ് പ്രവർത്തകർ ശനിയാഴ്ച്ച വൈകിട്ട് സ്ഥാപിച്ചു.

കെ. സുധാകരൻ തുടരും അധികാരത്തിൻ്റെ ചില്ലു മേടയിലല്ല പ്രവർത്തകരുടെ ഹൃദയങ്ങളിലാണ് സുധാകരൻ്റെ സ്ഥാനം, കണ്ണൂരിൻ്റെ കരുത്തനായ നേതാവ് തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയാണ് ബോർഡുകൾ സ്ഥാപിച്ചത്. പുതുയുഗ യാത്ര നയിക്കുന്ന വി.ഡി സതീശൻ്റെയും മറ്റു യു ഡി. എഫ് നേതാക്കളുടെയും ചിത്രങ്ങൾ ബോർഡിൻ്റെ അടിയിലാണ്. 

ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധത്തിൻ്റെ ഭാഗമല്ല കണ്ണൂരിൽ കെ. സുധാകരൻ്റെ സ്വാധീനം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് കാണിക്കുന്നതിനാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് ക സുധാകരനെ അനുകൂലിക്കുന്നവർ പറയുന്നത്. 

കണ്ണൂർ മണ്ഡലം പിടിച്ചെടുക്കുന്നതിനായി താൻ മത്സരിക്കാൻ തയ്യാറാണെന്നും എന്നാൽ ഈ കാര്യം ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടതെന്നും കെ. സുധാകരൻ എം.പി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 

കടന്നപ്പള്ളിക്കെതിരെ സുധാകരനെ മത്സരിപ്പിക്കണമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ പൊതുവികാരം എന്നാൽ എം.പിമാർ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്നാണ് കെ. പി. സി. സി യുടെ നിലപാട്

Post a Comment

أحدث أقدم

Join Whatsapp

Advertisement