പയ്യന്നൂർ : പയ്യന്നൂർ കാരയിൽ സി.പി.എമ്മിനെതിരെ ഫ്ലക്സ് ബാനർ പതിച്ചതിനു പിന്നാലെ പയ്യന്നൂർ തായിനേരി കുറിഞ്ഞി റോഡിൽ വി. കുഞ്ഞികൃഷ്ണനെതിരേയും ബാനർ. സൂര്യമുക്കിൽ റോഡിനു കുറുകേയാണ് കൂറ്റൻ ബാനർ കെട്ടിയിരിക്കുന്നത്. ‘ഒറ്റുകാരുടേതല്ല, പോരാളികളുടേതാണ് ചരിത്രം’- പയ്യന്നൂർ സഖാക്കൾ എന്നാണ് ബാനറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 'കള്ളന്മാർക്കും അടിമകൾക്കും പ്രവേശനമില്ല'-കാരയിലെ സഖാക്കൾ എന്നെഴുതിയ ബാനറാണ് പയ്യന്നൂർ കാരയിൽ പതിച്ചിരുന്നത്. സി.പി.എമ്മിൽ ഫണ്ട് വിവാദം ഉയർത്തിയതിനെ തുടർന്ന് ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതിനു പിന്നാലെയാണ് ബാനറുകൾ പ്രത്യക്ഷപ്പെടുന്നത്.

Post a Comment