വെന്തുരുകി കേരളം: 12 ജില്ലകളിൽ യെല്ലോ അലർട്ട്, വ്യാഴാഴ്ച വരെ ജാഗ്രതാ നിർദേശം



തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ ഉയർന്ന താപനില തുടരാൻ സാധ്യതയുള്ളതിനാൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ ലഭിക്കേണ്ട താപനിലയേക്കാൾ 2°C മുതൽ 3°C വരെ ചൂട് കൂടാനാണ് സാധ്യത. പാലക്കാട്, കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ 37°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 2 to 3°C വരെ കൂടുതല്‍) സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചൂട് വർധിക്കുമെന്ന് മാത്രമല്ല, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടുന്നതിനാൽ അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലായിരിക്കും. ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും ഒത്തുചേരുന്നതിനാൽ സാധാരണയേക്കാൾ കൂടുതൽ അസ്വസ്ഥതയും ക്ഷീണവും അനുഭവപ്പെടാൻ സാധ്യതയുണ്ട്. മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിലാണ് ഇത്തരത്തിൽ അസഹനീയമായ ചൂടും വിയർപ്പും അനുഭവപ്പെടുക. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ജനങ്ങൾ ജാഗ്രത പാലിക്കുകയും നിർജ്ജലീകരണം സംഭവിക്കാതെ നോക്കുകയും വേണം.

Post a Comment

أحدث أقدم

Join Whatsapp

Advertisement