കണ്ണൂർ:-ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ മാർച്ച് 17ന് രാവിലെ പത്തുമണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ നടക്കും. മുൻമന്ത്രി ഇ.പി ജയരാജൻ സെമിനാർ ഉദ്ഘാടനം ചെയ്യും.
മതം, ഭരണകൂടം, ഭരണഘടന എന്ന വിഷയത്തിൽ മുൻമന്ത്രി മുല്ലക്കര രത്നാകരൻ, ഭരണഘടന പിന്നിട്ട 76 വർഷങ്ങൾ എന്ന വിഷയത്തിൽ ഡോ. ടി.എസ് ശ്യാംകുമാർ എന്നിവർ വിഷയാവതരണം നടത്തും.
ജില്ലാതല വായനാമത്സരം, സർഗോത്സവം എന്നിവയിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണം പരിപാടിയിൽ നടക്കും.


إرسال تعليق