കേരള ഫോക് ലോർ അക്കാദമിയുടെ 2024 ലെ യുവപ്രതിഭാ പുരസ്ക്കാരം നാടൻ പാട്ടുകലാകാരി
അനുശ്രീ പുന്നാടിന് ലഭിച്ചു. നാടൻപാട്ട് കലാ ട്രൂപ്പായ പുന്നാട് പൊലികയുടെ കലാ സംഘത്തിലെ പ്രധാന കലാകാരിയായ അനുശ്രീ.
15 വർഷമായി നാടൻപാട്ട് മേഖലയിൽ പ്രവർത്തിച്ചു വരുന്നു. നാടൻപാട്ട് രംഗത്തെ മികവിന് കലാഭവൻ മണി ഫൗണ്ടേഷൻ ഒരുക്കിയ പ്രഥമ ഓടപ്പഴം പുരസ്ക്കാരം, കരന്തലക്കുട്ടം പുരസ്ക്കാരം എന്നിവ അനുശ്രീ പുന്നാടിന് ലഭിച്ചിരുന്നു.
നാടൻപാട്ട്, മാപ്പിളപ്പാട്ട്, കവിതാലാപനം ഉൾപ്പെടെ കേരളോത്സവ, കലോത്സവ മത്സരങ്ങളിലും ജില്ലാ - സംസ്ഥാന തലത്തിൽ നിരവധി തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കായി നാടൻപാട്ട് ശിൽപ്പശാലകൾക്ക് നേതൃത്വം നൽകിവരുന്നു. നിവിൻ പോളി നായകനായ പടവെട്ട് എന്ന സിനിമയിലും എം. മുകുന്ദൻ്റെ കഥയെ അടിസ്ഥാനപ്പെടത്തി ഒരുക്കിയ ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ എന്ന സിനിമയിലും ഗാനമാലപിച്ച് സിനിമാ പിന്നണിഗാന രംഗത്തും ശ്രദ്ധ നേടിയിരുന്നു.
പുന്നാട് താവിലക്കുറ്റിയിലെ തെയ്യം കലാകാരൻ ശശി പണിക്കരുടെയും ശ്രീജയുടെയും മകളാണ്. പൊലിക കലാ ട്രൂപ്പിൻ്റെ വാദ്യകലാകാരനായ ദിപിൻ പ്രദീപ് ആണ് ഭർത്താവ്. പൊലിക കലാ ട്രൂപ്പിൻ്റെ സാരഥിയായ അമൽ ജിത്ത് പുന്നാട് സഹോദരനാണ്.

Post a Comment