കാടു വെട്ടിത്തെളിയിക്കുന്നതിനിടെ മലാന്റെ കുത്തേറ്റ് തൊഴിലാളിക്ക് പരിക്കേറ്റു


ആറളം ഫാം പുരധിവാസ മേഖലയിൽ കാടു വെട്ടിത്തെളിയിക്കുന്നതിനിടെ മലാന്റെ കുത്തേറ്റ് തൊഴിലാളിക്ക് പരിക്കേറ്റു. ആറളം ഫാമിലെ മനോജ് (46) നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. പത്താം ബ്ലോക്ക് ആന മുക്കിൽ കാട് വെട്ട് യന്ത്രം ഉപയോഗിച്ച് കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് മലാന്റെ കുത്തേറ്റത്. പരിക്കേറ്റ മനോജിനെ ഉടൻ ആറളം ഫാം പ്രാഥമീക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.പിന്നീട് പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം പത്താം ബ്ലോക്കിലെ അനീഷിനെ കാട്ടന കുത്തിക്കൊന്നതിന് ശേഷം പ്രദേശവാസികലുടെ പ്രതിഷേധം ശക്തമായിരുന്നു. മേഖലയിൽ ജനവാസം ഇല്ലാത്ത ഭാഗങ്ങളിലെ കാട് വെട്ടിതെളിക്കണമെന്ന താമസക്കാരുടെ പ്രധാന ആവശ്യം പരിഗണിച്ചാണ് കാട് വെട്ടിതെളിയിക്കൽ പ്രവ്യത്തി ആരംഭിച്ചത്. മേഖലയിലെ പൊന്തക്കാടുകളിലാണ് കാട്ടാനയും പന്നിയും മലാമാനുമൊക്കെ താവളമാക്കിയിരിക്കുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement