പന്തക്കൽ: മൂലക്കടവിൽ പെട്രോൾ പമ്പ് ജീവനക്കാരന് തെരുവുനായയുടെ കടിയേറ്റു. പള്ളൂർ സ്വദേശി ഉദയകുമാറി (54) നാണ് കടിയേറ്റത്. പെട്രോൾ പമ്പിൽ ഓടിക്കയറിയ നായ തന്നെ ആക്രമിക്കുവാൻ ചീറി അടുത്തപ്പോൾ പ്രതിരോധിക്കുന്നതിനിടയിലാണ് നായ കടിച്ചത്. തലശ്ശേരി ഗവ. ജനറൽ ആസ്പത്രിയിൽ ചികിത്സ തേടി.
إرسال تعليق