കൊളച്ചേരി :- കൊളച്ചേരിപ്പറമ്പ് കനാൽ റോഡിൽ സ്ഥാപിച്ച ഫലകം നശിപ്പിച്ച നിലയിൽ. താർ ചെയ്തതിന്റെ ഭാഗമായി എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ യുടെ പേരിൽ റോഡരികിൽ സ്ഥാപിച്ച ഫലകമാണ് കഴിഞ്ഞ ദിവസം നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് മയ്യിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇത്തരം സാമൂഹ്യ വിരുദ്ധരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണമെന്ന് സിപിഐഎം കൊളച്ചേരി ലോക്കൽ കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

إرسال تعليق