‘എം പിമാർക്ക് മത്സരിക്കാൻ അവസരം നൽകരുത്; ഇന്ന് പട്ടിക പ്രഖ്യാപിക്കുന്നതോടെ പ്രശ്നങ്ങൾ അവസാനിക്കും’; രാജ്മോഹൻ ഉണ്ണിത്താൻ



എം പിമാർക്ക് മത്സരിക്കാൻ അവസരം നൽകരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി. തങ്ങളുടെ മണ്ഡലത്തിൽ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയാണ് എംപിമാരുടെ ദൗത്യം. മത്സരിക്കാൻ ഇല്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു. എംപിമാരുടെ ആഗ്രഹങ്ങൾക്ക് തിരശ്ശീല വീഴണമെങ്കിൽ പട്ടിക പ്രഖ്യാപിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.എംപിമാർക്ക് മത്സരിക്കാൻ അവസരം കൊടുക്കുന്നത് പാർട്ടിയുടെ മുഴുവൻ പ്രതിച്ഛായയും ബാധിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. അത് പാർട്ടിയുടെ മുഴുവൻ പ്രതിച്ഛായയും ബാധിക്കും. തങ്ങളുടെ മണ്ഡലത്തിൽ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയാണ് എംപിമാരുടെ ദൗത്യം. കോന്നിയിലും കണ്ണൂരും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ പ്രശ്നം തീരും. ഇന്ന് പട്ടിക പ്രഖ്യാപിക്കുന്നതോടെ പ്രശ്നങ്ങൾ അവസാനിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.ശിവഗിരി മഠം ആർക്കുവേണ്ടിയും രംഗത്ത് വരുമെന്ന് കരുതുന്നില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ശിവഗിരി മഠത്തിന്റെ പേര് പലരും ഉപയോഗിക്കുകയാണ്. ചിറയിൻകീഴ് മണ്ഡലത്തിൽ പാർട്ടി നൽകിയ പേരുകൾ നേതൃത്വം പരിഗണിച്ചില്ല. അഞ്ചു പേരുകൾ ആണ് നൽകിയിരുന്നത്. അതിൽ ഒന്നാമത്തെ പേര് തന്റെ പേരായിരുന്നുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. താൻ കാസർകോട് സ്ഥാനാർത്ഥിപട്ടികയിൽ ഇടപെട്ടു എന്നുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്ന് അദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement