പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളുടെ സ്വാധീനം മൂലം ഓഹരി വിപണിയിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ സ്വർണവില ഉയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും വില താഴേക്ക്. ഇന്നത്തെ ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് 22 കാരറ്റ് 916 സ്വർണവില കുറഞ്ഞു.
ഗ്രാമിന് 45 രൂപയുടെയും പവന് 360 രൂപയുടെയും കുറവാണ് 22 കാരറ്റ് സ്വർണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 15,585 രൂപയും പവന് 1,24,680 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 12,800 രൂപ. പവന് 1,02,400 രൂപ. 14 കാരറ്റ് സ്വർണവില ഇന്ന് ഗ്രാമിന് 9,970 രൂപ. പവന് 79,760 രൂപ. 9 കാരറ്റ് സ്വർണം ഗ്രാമിന് 6,425 രൂപയും പവന് 51,400 രൂപയുമാണ് ഇന്നത്തെ വില

إرسال تعليق