പഴുതടച്ച അന്വേഷണം ; ചെറുവാഞ്ചേരിയിൽ പോലീസ്കാരൻ്റെ വീട്ടിന് നേരെ ബോംബേറിഞ്ഞ കേസിൽ അഞ്ചു ദിവസത്തിനകം പ്രതികൾ പിടിയിൽ



പാനൂർ : കണ്ണവം പൊലീസ് സ്‌റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസർയു.പി അർജുൻ്റെ ചെറുവാഞ്ചേരി പൂവത്തൂരിലെവീട്ടിന് നേരെയാണ് ബോംബേറ് നടന്നത്.

മാർച്ച് 19ന് അർധരാത്രിയായിരുന്നു സംഭവം. കോളയാട് സ്വദേശി കെ. രാഹുൽ, മുഴക്കുന്ന് സ്വദേശി പി.ജിതിൻ എന്നിവരാണ് അറസ്റ്റിലായത്. കൂത്ത് പറമ്പ് അസി. പൊലീസ് കമ്മീഷണർ സിബി ടോം, കണ്ണവം സി.ഐ സുമിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് 5 ദിവസത്തിനകം പ്രതിളെ പിടികൂടിയത്.അർദ്ധരാത്രി 12.40 ഓടെയാണ് സംഭവം.

ഉഗ്ര വലിപ്പമുള്ള ബോംബ് വീട്ടിൻ്റെ വരാന്തയിലാണ് പതിച്ചത്. സംഭവ സമയം അർജുനും,ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു.ബോംബ് പൊട്ടിയിരുന്നെങ്കിൽ വീട് തന്നെ തകർന്ന് വൻ ദുരന്തം നടന്നേനെ.അത്രയും വലിപ്പമുള്ള സ്റ്റീൽ ബോംബാണ് എറിഞ്ഞത്.

കാലപ്പഴക്കമാണ് ബോംബ് പൊട്ടാതിരിക്കാൻ കാരണമായത്.ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.മുഖംമൂടി ധരിച്ച് നമ്പർ പ്ലേറ്റ് മറച്ച ബൈക്കിൽ രണ്ടുപേർ പോകുന്നത്ആളുകളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവർ നൽകിയ വിവരങ്ങളും, സി.സി ടി വി ദൃശ്യങ്ങളും പ്രതികളെ പിടികൂടാൻ സഹായകമായി.

Post a Comment

أحدث أقدم

Join Whatsapp

Advertisement