ബാംഗ്ലൂരിൽ ബൈക്ക് അപകടം ; ചൊക്ലി സ്വദേശിയായ യൂത്ത് ലീഗ് നേതാവ് മരിച്ചു



ചൊക്ലി ക്ലസ്റ്റർ എസ് കെ എസ് എസ് എഫ് ട്രഷററും ബംഗ്ളൂരു എ ഐ കെ എം സി സിയുടെ സജീവ പ്രവർത്തകനുമായ ചൊക്ലി ഗ്രാമത്തിയിലെ തയ്യിൽ അബൂബക്കർ (45) ബംഗ്ലൂരിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു.

പുതുച്ചേരി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകൻ, ഗ്രാമത്തി ജുമാ മസ്‌ജിദ് ക മ്മറ്റി മെമ്പർ, സമസ്‌തയുടെ സജീവ പ്രവർത്തകനും പള്ളൂർ സിഎച്ച് സെന്റർ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. ഗ്രാമത്തിയിലെ വ്യാപാരിയായിരുന്ന പരേതനായ എകരത്ത് കാസിമിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: നാതിറ. മകൾ: ദുഹ. സഹോദരങ്ങൾ: പരേതനായ ശമ്മാസ്, ഷംസീർ, സഫീർ (ദുബായ്). സംസ്‌കാരം ചൊവ്വ രാവിലെ 7 മണിക്ക് ഗ്രാമത്തി ജുമ മസ്ജിദിൽ.

Post a Comment

Previous Post Next Post

Join Whatsapp

Advertisement