തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി (വി.എച്ച്.എസ്.ഇ) പരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കം. മൂന്ന് വിഭാഗത്തിലുമായി 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷാഹാളിലെത്തുന്നത്. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 30നും ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ 28നും അവസാനിക്കും.
രാവിലെ ഒമ്പതര മുതൽ 11.15 വരെ ഒന്നാംഭാഷ പാർട്ട് ഒന്നാണ് എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് ആദ്യദിനത്തിലെ പരീക്ഷ. ഉച്ചക്കുശേഷം ഒന്നര മുതൽ പാർട്ട് ഒന്ന് ഇംഗ്ലീഷാണ് ഒന്നാംവർഷ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക്. രണ്ടാംവർഷ ഹയർസെക്കൻഡറിക്ക് വെള്ളിയാഴ്ചയാണ് പരീക്ഷ തുടങ്ങുന്നത്. ഒന്നാംവർഷ വി.എച്ച്.എസ്.ഇ വിദ്യാർഥികൾക്ക് ഉച്ചക്കുശേഷം ഒന്നര മുതൽ ഇംഗ്ലീഷ് ആണ് വ്യാഴാഴ്ചയിലെ പരീക്ഷ. രണ്ടാംവർഷ വി.എച്ച്.എസ്.ഇക്ക് വെള്ളിയാഴ്ചയാണ് തുടങ്ങുന്നത്.

إرسال تعليق