ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത; ആദ്യ ബ്ലാസ്റ്റിങ് നാളെ മുഖ്യമന്ത്രി സ്വിച്ച്ഓണ്‍ ചെയ്യും



കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ന്റെ സ്വ​പ്ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ ആ​ന​ക്കാം​പൊ​യി​ല്‍-​ക​ള്ളാ​ടി-​മേ​പ്പാ​ടി തു​ര​ങ്ക​പാ​ത​യു​ടെ ഫ​സ്റ്റ് ബ്ലാ​സ്റ്റി​ന്റെ സ്വി​ച്ച് ഓ​ണ്‍ വെ​ള്ളി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി 
 നി​ര്‍വ​ഹി​ക്കും. രാ​വി​ലെ 11ന് ​മ​റി​പ്പു​ഴ പ​ദ്ധ​തി പ്ര​ദേ​ശ​ത്താ​ണ് ച​ട​ങ്ങ്. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​വേ​ശ​നം പാ​സ് മു​ഖേ​ന നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി മു​ത്ത​പ്പ​ന്‍പു​ഴ എ​ല്‍.​പി സ്‌​കൂ​ളി​ല്‍ ത​ത്സ​മ​യ സം​പ്രേ​ഷ​ണം ഉ​ണ്ടാ​കും.

ബ്ലാ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി. പ​രി​പാ​ടി​യി​ല്‍ പൊ​തു​മ​രാ​മ​ത്ത്-​ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, കെ. ​രാ​ജ​ന്‍, എ.​കെ. ശ​ശീ​ന്ദ്ര​ന്‍, ഒ.​ആ​ര്‍. കേ​ളു, പ്രി​യ​ങ്ക ഗാ​ന്ധി എം.​പി, എം.​എ​ല്‍.​എ​മാ​രാ​യ ലി​ന്റോ ജോ​സ​ഫ്, ടി. ​സി​ദ്ദീ​ഖ്, കി​ഫ്ബി സി.​ഇ.​ഒ ഡോ. ​കെ.​എം. അ​ബ്ര​ഹാം, പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി കെ. ​ബി​ജു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

തു​ര​ങ്ക​പാ​ത പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം 2025 ആ​ഗ​സ്റ്റ് 31നാ​ണ് മു​ഖ്യ​മ​ന്ത്രി നി​ര്‍വ​ഹി​ച്ച​ത്. അ​നു​ബ​ന്ധ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​യ താ​ല്‍ക്കാ​ലി​ക പാ​ലം, ക്ര​ഷ​ര്‍ യൂ​നി​റ്റ്, ഫ്യൂ​വ​ല്‍ ടാ​ങ്ക്, തൊ​ഴി​ലാ​ളി​ക​ള്‍ക്ക് താ​മ​സി​ക്കാ​നു​ള്ള ക്യാ​മ്പ് ഷെ​ഡ് എ​ന്നി​വ​യെ​ല്ലാം പൂ​ര്‍ത്തി​യാ​ക്കി​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ഘ​ട്ട​ങ്ങ​ളി​ലൊ​ന്നാ​യ ബ്ലാ​സ്റ്റി​ങ് ആ​രം​ഭി​ക്കു​ന്ന​ത്.

വ​യ​നാ​ട്-​കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന 8.73 കി.​മീ. തു​ര​ങ്ക​പാ​ത കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ല്‍ ഒ​ന്നാ​ണ്. കേ​ര​ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നാ​ണ് പ​ദ്ധ​തി​യു​ടെ മേ​ല്‍നോ​ട്ട ചു​മ​ത​ല.

കേ​ര​ള ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ഇ​ന്‍വെ​സ്റ്റ്മെ​ന്റ് ഫ​ണ്ട് ബോ​ര്‍ഡി​ല്‍നി​ന്ന് ല​ഭ്യ​മാ​ക്കു​ന്ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് നി​ര്‍മാ​ണം. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നും നി​ര്‍വ​ഹ​ണ​ത്തി​നു​മു​ള്ള സ്‌​പെ​ഷ്യ​ല്‍ പ​ര്‍പ്പ​സ് വെ​ഹി​ക്കി​ള്‍ (എ​സ്.​പി.​വി) കൊ​ങ്ക​ണ്‍ റെ​യി​ല്‍വേ കോ​ര്‍പ്പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡാ​ണ്.

നാ​ല് വ​ര്‍ഷം​കൊ​ണ്ട് പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കും. ഭോ​പാ​ല്‍ ആ​സ്ഥാ​ന​മാ​യ ദി​ലീ​പ് ബി​ല്‍ഡ്‌​കോ​ണ്‍, കൊ​ല്‍ക്ക​ത്ത ആ​സ്ഥാ​ന​മാ​യ റോ​യ​ല്‍ ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത​ത്. 2134.5 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി ചെ​ല​വ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement