അയ്യൻകുന്നിലെ വാളത്തോട് വന്യമൃഗം പിടികൂടി ഭക്ഷിച്ച നിലയിൽ മലമാനിന്റെ ജഡാവശിഷ്‌ടങ്ങൾ കണ്ടെത്തി. പറയംപ്ലാവത്ത് രാജേഷിന്റെ കൃഷിയിടത്തിലാണ് 3 വയസ്സ് പ്രായം തോന്നിക്കുന്ന മലമാനിൻ്റെ 5 ദിവസം പഴക്കം തോന്നിക്കുന്ന ജഡം കണ്ടെത്തിയത്. വനാതിർത്തിയോടു ചേർന്ന പ്രദേശമാണിവിടം. കടുവയോ, പുലിയോ പിടികൂടി ഭക്ഷിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. സ്‌ഥലത്തെത്തിയ പഞ്ചായത്ത് ജനപ്രതിനിധികൾ വനം അധികൃതരുമായി നടത്തിയ ചർച്ചയിൽ പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്‌ഥാപിക്കുമെന്ന് ഉറപ്പ് നൽകി. കണ്ണൂർ നോർത്തേൺ സർക്കിൾ അസിസ്‌റ്റൻ്റ് ഫോറസ്‌റ്റ് വെറ്ററിനറി ഓഫിസർ ഡോ. ഏലിയാസ് റാവുത്തർ, ഇരിട്ടി സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ സി. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്‌ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഭൂരിഭാഗവും ഭക്ഷിച്ച നിലയിലായതിനാൽ ജഡാവശിഷ്‌ടങ്ങൾ സ്‌ഥലത്ത് തന്നെ സംസ്‌കരിച്ചു. ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാരായ രാജേഷ് ഈഡൻ, വി.ടി. ഉത്തര, സരിക കൃഷ്ണൻ, അരുൺ രമേശൻ, പിആർടി അംഗം ജോബി അഗസ്‌റ്റിൻ എന്നിവരും വനം സംഘത്തിലുണ്ടായിരുന്നു. അയ്യൻകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.സി. ചാക്കോ, സ്‌ഥിരം സമിതി അധ്യക്ഷന്മാരായ മേരി റജി, ജോസുകുഞ്ഞ് തടത്തിൽ, മേഴ്‌സി മരിയ, അംഗങ്ങളായ ഷെമീന, ലൈലാമ്മ മാത്യു, റീന ബോബി, ബിന്ദു ഷാജി എന്നിവരും സ്‌ഥലത്തെത്തി.

إرسال تعليق