ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി അത്തിക്കലിൽ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് മെഡിക്കൽ ഷോപ്പുടമ മരിച്ചു


ഇരിട്ടി: ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി അത്തിക്കലിൽ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് മെഡിക്കൽ ഷോപ്പുടമ മരിച്ചു. കച്ചേരിക്കടവ് സ്വദേശിയും കീഴ്പ്പള്ളിയിലെ നിർമ്മല മെഡിക്കൽസ് ഉടമയുമായ സാബു മൈക്കിൾ (43) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ സാബു ഇപ്പോൾ താമസിക്കുന്ന കുണ്ടുമാങ്ങോടെ വാടക വീട്ടിൽ നിന്നും സ്‌കൂട്ടിയിൽ മെഡിക്കൽ ഷോപ്പിലേക്ക് പോകുന്നതിനിടെ എതിരെവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ സാബുവിന്റെ തലയിലൂടെ പിറകേ വരികയായിരുന്ന ടിപ്പർ ലോറിയുടെ ടയർ കയറി ഇറങ്ങുകയായിരുന്നു. കച്ചേരിക്കടവിലെ കുഴിപ്പള്ളിയിൽ തങ്കച്ചന്റെയും ലില്ലിയുടെയും മകനാണ്. ഭാര്യ: സോണിയ. മകൾ: ഹെയ്സൽ. സഹോദരങ്ങൾ: സാജൻ (ഡിവൈൻ മെഡിക്കൽസ്, ഉളിക്കൽ), സിന്ധു.

Post a Comment

أحدث أقدم

Join Whatsapp

Advertisement