കൊല്ലം: പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയ ആളെ കയ്യോടെ പിടികൂടി ചോദ്യംചെയ്ത് പെണ്‍കുട്ടി. കൊട്ടാരക്കരയിലാണ് സംഭവം. സംഭവത്തില്‍ പുനലൂര്‍ സ്വദേശി ശിവപ്രസാദിനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു. സ്ത്രീകളെ പിന്നാലെ നടന്ന് ശല്യം ചെയ്തതിനെതിരെയുള്ള വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കോളേജ് പരിസരത്തു വെച്ചാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. പെൺകുട്ടികൾക്ക് സമീപത്ത് എത്തി നഗ്നത പ്രദർശിപ്പിച്ചതോടെ പെൺകുട്ടി പ്രതികരിച്ചു. ഇതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ശിവകുമാറിനെ പെണ്‍കുട്ടി ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. മൂത്രമൊഴിക്കാന്‍ വന്നതാണെന്നും വീഡിയോ പുറത്തുവിട്ടാല്‍ ജീവനൊടുക്കുമെന്നും പ്രതി വീഡിയോയിൽ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസ് കേസ് എടുത്തത്.

إرسال تعليق