ഇരിട്ടി: നാടൊന്നു ചേർന്ന് അക്ഷരോത്സവമായി മാറ്റിയ പായം ഗ്രാമീണ ഗ്രന്ഥാലയത്തിൻ്റെ ഒരു വർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന സമാപന പരിപാടിയിൽ ആദ്യദിനം ശിങ്കാരി മേളത്തിൻ്റെയും മുത്തുക്കുടകളുടേയും അകമ്പടിയോടെ കുട്ടികളും വനിതകളുമുൾപ്പെടെ നൂറു കണക്കിന് ആളുകൾ പങ്കെടുത്ത സാംസ്കാരിക ഘോഷയാത്രനടന്നു. അക്ഷര മരമുൾപ്പെടെയുള്ള പ്ലോട്ടുകളും ഘോഷയാത്രക്ക് മാറ്റ് കൂട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ ഒന്നാം ദിന സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു. കെ. അശോകൻ അദ്ധ്യക്ഷനായി. സക്കീർ ഹുസൈൻ, അഡ്വ. എം. വിനോദ് കുമാർ, എം. സുമേഷ് എം. എൻ. മുരളീധരൻ, സി. കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ അദ്ധ്യക്ഷത വഹിച്ചു. പൂർവ്വകാല പ്രവർത്തകരേയും വയോജനങ്ങളേയും ജില്ലാ സെക്രട്ടറി പി.കെ. വിജയൻ ആദരിച്ചു. വി.കെ. പ്രേമരാജൻ, ടി.നിപുൺ, വി.കെ. പ്രേമരാജൻ, അജയകുമാർ കരിയാൽ, എൻ.വി. ഷാജി, നവീൻ മാവില, പി. പ്രസാദ്, എം.ദീപു , ജോമോൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. എം. പവിത്രൻ സ്വാഗതവും ഷീജ പവിത്രൻ നന്ദിയും പറഞ്ഞു. നൂപുര സ്കൂൾ ഓഫ് ഡാൻസ് അവതരിച്ചിച്ച കലാസന്ധ്യയും അരങ്ങേറി.

إرسال تعليق