അടിസ്ഥാനപരമായി പാവപ്പെട്ട ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുന്ന തരത്തിൽ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികളാണ് കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പേരാവൂർ മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇരിട്ടി മുനിസിപ്പൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അജയൻ പായം അധ്യക്ഷനായി. വൻകിട പദ്ധതികൾക്കൊപ്പം ദരിദ്ര ജനവിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള ക്ഷേമ പദ്ധതികളും കേരളം പത്ത് വർഷങ്ങളായി വിജയകരമായി നടപ്പാക്കി. മൂന്നാം വട്ടം അധികാരത്തിൽ എത്തുന്നതോടെ കൂടുതൽ സന്തോഷകരമായ ജീവിതമാണ് ജനങ്ങൾക്ക് വേണ്ടി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. പ്രഖ്യാപിക്കുന്ന പദ്ധതികൾ നടപ്പാക്കും. നടപ്പാക്കാനാവുന്ന പദ്ധതികളേ പ്രഖ്യാപിക്കൂവെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. എൽഡിഎഫ് ജില്ലാ കൺവീനർ എൻ. ചന്ദ്രൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വൽസൻ പനോളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ്‌കുര്യൻ, എം. രാജൻ, സി. ടി. അനീഷ്, ജോയി കൊന്നക്കൽ, ബാബുരാജ് പായം, വി.ഷാജി, ബാബുരാജ് ഉളിക്കൽ, രാജു മൈലാടിയിൽ, കെ. സി. ജേക്കബ്, എസ്.എം.കെ. മുഹമ്മദലി, കെ .കെ. ഹാഷിം, കെ. മുഹമ്മദലി, കെ. വി. സക്കീർഹുസൈൻ, സ്ഥാനാർഥി കെ. കെ. ശൈലജ എന്നിവർ സംസാരിച്ചു.

إرسال تعليق