കപ്പലിലെ യുവ എഞ്ചിനീയർ വാഹനാപകടത്തിൽ മരണപ്പെട്ട കേസിൽ കുടുംബത്തിന് മൂന്നര കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ തലശേരി എം.എ.സി.ടി കോടതിയുടെ ഉത്തരവ്.
ചാല ഭഗവതി ക്ഷേത്രത്തിനടുത്ത് വെച്ച് ഓട്ടോറിക്ഷയിൽ ലോറി ഇടിച്ച് ഷിപ്പിംഗ് കോർപ്പറേഷനിലെ യുവ എഞ്ചിനീയറായ കാടാച്ചിറ വൃന്ദാവനിൽ സി.വി.ജിജേഷ് (41) മരണപ്പെട്ട കേസിലാണ് കുടുംബത്തിന് മൂന്ന് കോടി നാല് ലക്ഷത്തി ഇരുപത്തി മൂവ്വായിരം രൂപയും, കോടതി ചിലവും, എട്ട് ശതമാനം പലിശയും സഹിതം നൽകാൻ എംഎസിടി ജഡ്‌ജ് കൂടിയായ മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് റൂബി.കെ.ജോസ് ഉത്തരവായത്.
2021 മെയ് 24 ന് രാത്രി ഏഴര മണിക്ക് തോട്ടടയിൽ നിന്നും കടമ്പൂരിലെ ആടൂരിലേക്ക് കെ.എൽ. 13 എക്യു. 6587 ഓട്ടോറിക്ഷയിൽ സഞ്ചരിക്കു കയായിരുന്ന സൗദിയിൽ ഹുട്ട ഷിപ്പിംഗ് കോർപ്പറേഷനിലെ എഞ്ചിനീയറായ ജിജേഷും, മകൻ ജോയലും എതിരെ വന്ന ലോറി ഇടിച്ച് ജിജേഷ് മരണപ്പെടുകയും, മകന് പരിക്കേൽക്കുക യും ചെയ്‌ത കേസിലാണ് ഓറിയന്റൽ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകാൻ വിധിയായത്.
മരണപ്പെട്ട ജിജേഷിന്റെ ഭാര്യ കാടാച്ചിറ വൃന്ദാവനിൽ വി. റിയാസ,മക്കളായ ജോയൽ, ജനവ, ജിജേഷിൻ്റെ അമ്മ ആടുരിലെ ശ്രീരാഗത്തിൽ നളിനി സി.വി. എന്നിവർക്കാണ് നഷ്ട പരിഹാര തുക ലഭിക്കുക. അമ്മക്ക് പത്ത് ശതമാനം തുക യാണ് ലഭിക്കുക. ഹരജിക്കാർക്ക് വേണ്ടി അഡ്വ.എം.കെ.അനിൽ കുമാർ ആണ് ഹാജരാ യത്. ഹരജിയിൽ കേസിലെ രണ്ടാം എതിർകക്ഷി ലോറി ഉടമ തമിഴ് നാട് സ്വദേശിയാണ്. ലോറിക്ക് യാത്ര സംബന്ധിച്ചുള്ള ശരിയായ രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ നഷ്ടപരിഹാരം നൽകേണ്ട ഇൻഷുറൻസ് കമ്പനിക്ക് രണ്ടാം എതിർ കക്ഷിയിൽ നിന്നും തുക ഈ ടാക്കാനാവുന്നതാണെന്നും കോടതി ഉത്തരവിൽ നിഷ്‌കർഷിക്കുന്നുണ്ട്. 2021 ആഗസ്‌ത് 17 മുതൽ 8 ശതമാനം പലിശ നൽകണമെന്നാണ് വിധി.

Post a Comment