കണ്ണൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ബ്രൗൺഷുഗറുമായി യുവാവിനെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. കോഴിക്കോട് മണ്ണൂർ സ്വദേശിയായ ഷാജു (42) ആണ് പിടിയിലായത്. ഇയാളിൽനിന്ന് 29.02 ഗ്രാം മാരക ലഹരിമരുന്നായ ബ്രൗൺഷുഗർ കണ്ടടുത്തു.
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എസ്.ഐ. ജിഷ്ണു ബി., എ.എസ്.ഐ. ജിജേഷ്, എസ്.സി.പി.ഒ. ബിജു, സി.പി.ഒ. വിനിൽ മോൻ എന്നിവരടങ്ങുന്ന സംഘം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാഹനപരിശോധന നടത്തുമ്പോഴാണ് സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Post a Comment