സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും അവധി? പ്രവൃത്തിദിനം അഞ്ചാക്കി കുറയ്ക്കുന്നത് ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ചർച്ചയായേക്കും


തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിവസം ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കുന്നത് മന്ത്രിസഭായോഗത്തിന്റെ പരിഗണനയിൽ വന്നേക്കും. ഇത് സംബന്ധിച്ച് നേരത്തെ സർവീസ് സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു.



പ്രവൃത്തി അഞ്ച് ദിവസമാകുമ്പോൾ രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ അധികം സമയം ജോലി ചെയ്ത് ക്രമീകരിക്കാനാണ് ഉയർന്നുവന്ന നിർദേശം. ഇതിനോട് സർവീസ് സംഘടനകളൊന്നും ഇതുവരെയും എതിർപ്പ് രേഖപ്പെടുത്തിയിട്ടില്ല. അടുത്തയാഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അവസാനത്തെ മന്ത്രിസഭായോഗം ആയിരിക്കും ഇന്ന് ചേരുക. ഇല്ലെങ്കിൽ 16ന് വീണ്ടും മന്ത്രിസഭായോഗം ചേരും.

Post a Comment

أحدث أقدم

Join Whatsapp

Advertisement