മലപ്പുറം വണ്ടൂരിനു സമീപം പെട്രോൾ പമ്പിന് സമീപം വൻ തീപിടിത്തം; കാറും ബൈക്കും കത്തിനശിച്ചു



വണ്ടൂർ : കാളികാവ് റോഡിൽ കുരിക്കുണ്ടിൽ പെട്രോൾ പമ്പിന് സമീപം വൻ തീപിടിത്തം. എൻ.എം. പഴക്കടയോട് ചേർന്ന് ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന കാർ, ഗുഡ്‌സ്, ബൈക്ക് തുടങ്ങിയവ കത്തിനശിച്ചു. ഷെഡും പൂർണമായും കത്തി. ഉച്ചയ്ക്ക് 12.30 നാണ് തീപിടിത്തം ഉണ്ടായത്. അരമണിക്കൂറോളം തീ ആളിക്കത്തി. തിരുവാലിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. വണ്ടൂർ പൊലീസും നാട്ടുകാരും ചേർന്ന് വാഹനങ്ങൾ തടഞ്ഞതു മൂലം കൂടുതൽ അപകടം ഒഴിവാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Post a Comment

أحدث أقدم

Join Whatsapp

Advertisement