സ്വർണവിലയിൽ ഇന്നും വൻ വീഴ്ച; കേരളത്തിൽ 3 ദിവസംകൊണ്ട് 1,500ന്റെ ഇടിവ്

 


സ്വര്‍ണവില കേരളത്തില്‍ ഇന്നും താഴ്ന്നിറങ്ങി. എങ്കിലും, രാജ്യാന്തരവില

കരകയറാനുള്ള തിടുക്കംകാട്ടുന്നത്‌ ആഭരണപ്രിയരെ ആശങ്കയിലാഴ്ത്തും.

നിക്ഷേപകര്‍ സ്വര്‍ണത്തിന്റെ തിരിച്ചുകയറ്റത്തിനുള്ള കാത്തിരിപ്പിലുമാണ്‌

സ്വര്‍ണവില ഇനി കുതിച്ചുകയറുമോ അതോ ഇടിഞ്ഞിടിഞ്ഞ്‌ ഒരുലക്ഷം

രൂപയിലേക്ക്‌ തിരിച്ചെത്തുമോ എന്നുള്ളതിന്റെ “ദിശ” ഇന്ന്‌ ഇന്ത്യന്‍ സമയം

വൈകിട്ടോടെ അറിയാം


കേരളത്തില്‍ ഇന്നു രാവിലെ ഗ്രാമിന്‌ 90 രൂപ കുറഞ്ഞ്‌ വില 14,780 രൂപയായി

പവന്‌ 720 രൂപ താഴ്‌ന്ന്‌ 1,18,240 രൂപ. കഴിഞ്ഞ 3 ദിവസത്തിനിടെ പവന്‌

1500 രൂപയിലേറെ കുറഞ്ഞു. അമേരിക്കയിലെ പണപ്പെരുപ്പക്കണക്ക്‌

(യുഎസ്‌ പഴ്സനൽ കൺസംപ്ഷന്‍ എക്സ്പന്‍ഡിച്ചേഴ്‌സ്‌ പ്രൈസ്‌

ഇന്‍ഡ്ക്‌സ്‌/പിസിഇ) ഇന്ന്‌ വൈകിട്ട്‌ പുറത്തുവരും. സ്വര്‍ണവിലയുടെ

സമീപകാല “തലവര? ഈ കണക്കൂകളാകും നിശ്ചയിക്കുക.


Post a Comment

Previous Post Next Post

Join Whatsapp

Advertisement