ആംനെസ്റ്റി സ്കീം വഴി വാഹന ചലാനുകൾ 50% ഇളവിൽ തീർപ്പാക്കാൻ അവസരം


🔴ആംനെസ്റ്റി സ്കീം വഴി വാഹന ചലാനുകൾ 50% ഇളവിൽ തീർപ്പാക്കാൻ അവസരം

ആംനെസ്റ്റി സ്കീം പ്രകാരം കുടിശ്ശികയായ ചലാനുകൾ തീർപ്പാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി ജില്ലാ പോലീസും സംയുക്തമായി പ്രത്യേക സൗകര്യം ഒരുക്കുന്നു. 2026 ഏപ്രിൽ 27, 28, 29 തീയ്യതികളിൽ മട്ടന്നൂർ ആർ.ടി.ഒ എൻഫോഴ്സ്മെന്റ് ഓഫീസിലും, ഏപ്രിൽ 29-ന് കണ്ണൂർ ആർ.ടി.ഒ ഓഫീസ്, തലശ്ശേരി എസ്.ആർ.ടി.ഒ ഓഫീസ് എന്നിവിടങ്ങളിലും വെച്ചാണ് അദാലത്ത് നടക്കുന്നത്. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ പൊതുജനങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

🔴എന്താണ് ആംനെസ്റ്റി സ്കീം ?

മോട്ടോർ വാഹന നിയമപ്രകാരം 31/12/2024 വരെ ലഭിച്ചിട്ടുള്ള വാഹന ചലാനുകൾക്ക് 50% ഇളവിൽ തീർപ്പാക്കൽ പദ്ധതിയാണ് അംനസ്റ്റി സ്കീം ഈ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്യുന്നതിനും പിഴ അടയ്ക്കുന്നതിനുമുള്ള കാലാവധി 30/04/2026 വരെ മാത്രമായിരിക്കും. പോലീസ്, മോട്ടോർ വാഹന വകുപ്പുകൾ ഈടാക്കിയ ചലാനുകൾ അടച്ച് തീർപ്പാക്കാനായി പൊതുജനങ്ങൾക്ക് ഈ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്യാനും ഓൺലൈനായി ഇളവ് ചെയ്ത തുക അടയ്ക്കാനും സാധിക്കും.

🔴ആംനെസ്റ്റി സ്കീം നിങ്ങൾക്ക് സ്വയം പ്രയോജനപ്പെടുത്താം.

ഇളവ് ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

https://services.mvd.kerala.gov.in

അപേക്ഷ സമർപ്പിച്ചാൽ ആയതിന്റെ സ്റ്റാറ്റസ് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കുന്നതും പെയ്മെൻറ് നടത്താവുന്നതുമാണ്.

https://services.mvd.kerala.gov.in/etax/otc/status

Post a Comment

أحدث أقدم

Join Whatsapp

Advertisement